2024 നവംബർ 24, ഞായറാഴ്ച എമിറേറ്റിലെ ഏതാനം റോഡുകളിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു.
تزامنًا مع فعالية تحدي دبي للجري، تعلمكم #هيئة_الطرق_و_المواصلات بإغلاق الشوارع المذكورة أعلاه يوم الأحد 24/11/2024 من الساعة 03:30 فجرًا ولغاية الساعة 10:30 صباحًا. كما ننصحكم بالتخطيط لرحلاتكم مسبقًا واستخدام الطرق البديلة لتجنّب التأخير.@DubaiPoliceHQ @DXBFitChallenge pic.twitter.com/0pARcgrpN0
— RTA (@rta_dubai) November 21, 2024
നവംബർ 24-ന് നടക്കാനിരിക്കുന്ന ദുബായ് റൺ 2024 പരിപാടികളുമായി ബന്ധപ്പെട്ടാണ് ഈ താത്കാലിക ഗതാഗത നിയന്ത്രണം. പുലർച്ചെ 3:30 മുതൽ രാവിലെ 10:30 വരെയാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന റോഡുകളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്:
- ഷെയ്ഖ് സായിദ് റോഡിൽ ട്രേഡ് സെന്റർ റൌണ്ട്എബൗട്ട് മുതൽ സെക്കന്റ് ബ്രിഡ്ജ് വരെ.
- അൽ സുകൂക് സ്ട്രീറ്റിൽ ഷെയ്ഖ് സായിദ് റോഡിനും, അൽ ബൗർസ സ്ട്രീറ്റിനും ഇടയിൽ.
- ലോവർ ഫിനാൻഷ്യൽ സെന്റർ റോഡിൽ ഷെയ്ഖ് സായിദ് റോഡിനും, അൽ ഖൈൽ റോഡിനും ഇടയിൽ.
- ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബുലവാർഡിൽ വൺവേ ഏർപ്പെടുത്തുന്നതാണ്.
മേൽപ്പറഞ്ഞ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്ന കാലയളവിൽ പകരമായി താഴെ പറയുന്ന റോഡുകൾ ഉപയോഗപ്പെടുത്താമെന്ന് RTA അറിയിച്ചിട്ടുണ്ട്:
- സബീൽ പാലസ് സ്ട്രീറ്റ്.
- അൽ ഖൈൽ റോഡ്.
- അൽ മുസ്താഖ്ബാൽ റോഡ്.
- ഫിനാൻഷ്യൽ സെന്റർ റോഡ് (അപ്പർ ലെവൽ)
- അൽ വാസിൽ റോഡ്.