2022-ലെ ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട് ബസ്, മെട്രോ മുതലായ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ RTA നൽകുന്ന സേവനങ്ങളായ ബസ്, മെട്രോ, ട്രാം, കസ്റ്റമർ കെയർ സെന്ററുകൾ, വാഹന പരിശോധനാ കേന്ദ്രങ്ങൾ, പാർക്കിങ്ങ് സംവിധാനങ്ങൾ മുതലായവയുടെ സമയക്രമങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ജൂലൈ 6-ന് വൈകീട്ടാണ് RTA ഇക്കാര്യം അറിയിച്ചത്.
മെട്രോ സമയങ്ങൾ
റെഡ് ലൈൻ
- ജൂലൈ 8, 9 – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
- ജൂലൈ 10 – രാവിലെ 8 മുതൽ രാത്രി 1 മണി വരെ.
- ജൂലൈ 11 – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
ഗ്രീൻ ലൈൻ
- ജൂലൈ 8, 9 – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
- ജൂലൈ 10 – രാവിലെ 8 മുതൽ രാത്രി 1 മണി വരെ.
- ജൂലൈ 11 – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
ട്രാം സമയങ്ങൾ
- ജൂലൈ 8, 9 – രാവിലെ 6 മുതൽ രാത്രി 1 മണി വരെ.
- ജൂലൈ 10 – രാവിലെ 9 മുതൽ രാത്രി 1 മണി വരെ.
- ജൂലൈ 11 – രാവിലെ 6 മുതൽ രാത്രി 1 മണി വരെ.
ബസ് സമയങ്ങൾ
ബസ് സ്റ്റേഷനുകളുടെ പ്രവർത്തന സമയം
- ജൂലൈ 8 – രാവിലെ 5 മുതൽ രാത്രി 12.30 മണി വരെ.
- ജൂലൈ 9, 10 – രാവിലെ 6 മുതൽ രാത്രി 1 മണി വരെ.
- ജൂലൈ 11 – രാവിലെ 4:30 മുതൽ രാത്രി 12.30 മണി വരെ.
വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും
RTA-യുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും ജൂലൈ 8 മുതൽ ജൂലൈ 11 വരെ അവധിയായിരിക്കും. എന്നാൽ ഉം രമൂൽ, ദെയ്റ, അൽ ബർഷ, അൽ മനറ എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.
വാഹന പാർക്കിങ്ങ്
ദുബായിലെ എല്ലാ പൊതു പാർക്കിങ്ങ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) 2021 ജൂലൈ 8 മുതൽ ജൂലൈ 11 വരെ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി RTA അറിയിച്ചിട്ടുണ്ട്.