എമിറേറ്റിലെ എട്ട് തന്ത്രപ്രധാനമായ ഇടങ്ങളിൽ ട്രാഫിക് സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2026 ഫെബ്രുവരി 26-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Dubai’s Roads and Transport Authority (RTA) has commenced the implementation of a series of rapid traffic solutions across eight strategic locations across the emirate, as part of a comprehensive 2026 plan involving more than 45 traffic enhancements. The measures are designed to… pic.twitter.com/WOQmipMUzM
— Dubai Media Office (@DXBMediaOffice) February 26, 2026
ഗതാഗതം കൂടുതൽ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിട്ടുള്ള ഒരു സമഗ്ര 2026 പദ്ധതിയുടെ ഭാഗമായാണ് ഈ ദ്രുതഗതിയിലുള്ള ട്രാഫിക് നവീകരണ നടപടികൾ നടപ്പിലാക്കുന്നത്.
റോഡ് ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും, ഗതാഗത നീക്കം മെച്ചപ്പെടുത്തുന്നതിനും, എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Cover Image: Dubai Media Office.

