എമിറേറ്റിലെ 67 ഇടങ്ങളിൽ ട്രാഫിക് സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. 2026 ജനുവരി 28-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Dubai’s Roads and Transport Authority completed 67 rapid traffic improvement measures across various areas of the emirate in 2025. These included 46 enhancements at key locations along major arterial roads and within residential areas, 12 improvements in school zones, and nine… pic.twitter.com/bkXQU8aOYk
— Dubai Media Office (@DXBMediaOffice) January 28, 2026
കഴിഞ്ഞ വർഷം എമിറേറ്റിലെ വിവിധ മേഖലകളിലായി 67 ദ്രുതഗതിയിലുള്ള ട്രാഫിക് നവീകരണ നടപടികളാണ് പൂർത്തിയാക്കിയിരിക്കുന്നതെന്ന് RTA വ്യക്തമാക്കി.
ഇതിൽ പ്രധാന റോഡുകളിലെയും, പാർപ്പിടമേഖലകളിലെയും 46 ഇടങ്ങൾ, വിദ്യാലയ പരിധികളിലുള്ള 12 ഇടങ്ങൾ, വികസന മേഖലകളിലുടനീളമുള്ള 9 ഇടങ്ങൾ എന്നിവയിലുള്ള ഗതാഗത മെച്ചപ്പെടുത്തലുകൾ ഉൾപ്പെടുന്നു. റോഡ് ശൃംഖല കാര്യക്ഷമമാക്കുന്നതിനും, ഗതാഗത നീക്കം മെച്ചപ്പെടുത്തുന്നതിനും, റോഡ് സുരക്ഷ നിലനിർത്തുന്നതിനും ലക്ഷ്യമിട്ട് RTA നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടി.
Cover Image: Dubai Media Office.

