സൈക്കിളുകൾക്കും, ഇ-സ്കൂട്ടറുകൾക്കുമായുള്ള പ്രത്യേക ട്രാക്കിന്റെ നിർമ്മാണം ഹത്തയിൽ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ജൂലൈ 16-നാണ് RTA ഇക്കാര്യം അറിയിച്ചത്.
ഏതാണ്ട് 4.5 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഈ സൈക്കിൾ ട്രാക്ക്.

ഈ പുതിയ പാതയ്ക്കരികിൽ രണ്ട് റസ്റ്റ് ഏരിയകളും ഒരുക്കിയിട്ടുണ്ട്.

ഇതോടെ ഹത്തയിലെ ആകെ സൈക്കിൾ ട്രാക്കുകളുടെ ദൈർഘ്യം 13.5 കിലോമീറ്ററായിട്ടുണ്ട്.


പുതിയതായി നിർമ്മിച്ച സൈക്കിൾ ട്രാക്കിനരികിലൂടെ 2.2 കിലോമീറ്റർ നീളത്തിലുള്ള ഒരു നടപ്പാതയും RTA ഒരുക്കിയിട്ടുണ്ട്.
Cover Image: Dubai RTA.