അൽ ഖവനീജ് 2, ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയ 1 എന്നിവിടങ്ങളിലെ ഉൾറോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 സെപ്റ്റംബർ 7-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Dubai’s Roads and Transport Authority (RTA) completed internal road works in Al Khawaneej 2 (Tolerance District) and Jebel Ali Industrial Area 1 and is currently carrying out internal road works in six residential areas. The total length of roads across the eight areas is 103… pic.twitter.com/wgWJSP7vhQ
— Dubai Media Office (@DXBMediaOffice) September 7, 2025
ഈ അറിയിപ്പ് പ്രകാരം അൽ ഖവനീജ് 2 (ടോളറൻസ് ഡിസ്ട്രിക്റ്റ്), ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലെ ഉൾറോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായും മറ്റു ആറ് പാർപ്പിട മേഖലകളിലെ സമാനമായ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്ന് വരുന്നതായും RTA വ്യക്തമാക്കിയിട്ടുണ്ട്.

ഈ എട്ടിടങ്ങളിലുമായി ആകെ 103 കിലോമീറ്റർ നീളത്തിലുള്ള റോഡുകളാണ് നിർമ്മിക്കുന്നത്. അൽ ഖവനീജ് 2, ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലായി ആകെ ആറ് കിലോമീറ്റർ നീളത്തിൽ ഉൾറോഡുകൾ നിർമ്മിച്ചതായും മേഖലയിൽ നിന്ന് അമ്മാൻ റോഡ്, ചുറ്റുമുള്ള മറ്റു റോഡുകൾ എന്നിവയിലേക്ക് ഇവ ബന്ധിപ്പിച്ചതായും RTA ഡയറക്ടർ ജനറൽ മതർ അൽ തയർ അറിയിച്ചു.

ഇതോടൊപ്പം ഈ രണ്ട് മേഖലകളിലായി റോഡരികിലുള്ള ആകെ 765 പാർക്കിംഗ് സ്‌പേസുകൾ ഒരുക്കുകയും, 178 ലൈറ്റിംഗ് പോളുകൾ സ്ഥാപിക്കുകയും, ഒരു സൈക്ലിംഗ് ട്രാക്ക് നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.
താഴെ പറയുന്ന ആറ് പാർപ്പിട മേഖലകളിലാണ് റോഡുകളുടെ നിർമ്മാണം പുരോഗമിക്കുന്നത്:
- നാദ് അൽ ശേബ 1.
- നാദ് അൽ ശേബ 3.
- നാദ് അൽ ശേബ 4.
- അൽ അവീർ 1.
- വാദി അൽ അമർദി.
- അൽ വർഖ.
Cover Image: Dubai Media Office.

