എമിറേറ്റിലെ നാല് സൈക്ലിംഗ്, ഇ-സ്കൂട്ടർ ട്രാക്കുകളിലെ ലൈറ്റിംഗ് സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ഓഗസ്റ്റ് 13-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ഇതിന്റെ ഭാഗമായി നാല് സൈക്ലിംഗ്, ഇ-സ്കൂട്ടർ ട്രാക്കുകളിലായി ആകെ 2173 ലൈറ്റിംഗ് യൂണിറ്റുകൾ ശരിയാക്കിയതായി RTA അറിയിച്ചിട്ടുണ്ട്.
അൽ ഖുദ്ര, ജുമേയ്റ, നാദ് അൽ ശെബ, മിർദിഫ് ആൻഡ് മുശ്രിഫ് സൈക്ലിംഗ്, ഇ-സ്കൂട്ടർ ട്രാക്കുകളിലാണ് ഈ അറ്റകുറ്റപ്പണികൾ നടത്തിയിരിക്കുന്നത്.
Cover Image: Dubai Media Office.