ദുബായ്: നാദ് അൽ ഷേബ മേഖലയിലെ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി

GCC News

നാദ് അൽ ഷേബ മേഖലയിലെ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ഡിസംബർ 25-നാണ് RTA ഇക്കാര്യം അറിയിച്ചത്.

ഇതിന്റെ ഭാഗമായി മെയ്ദാൻ സ്ട്രീറ്റിൽ നിന്ന് വരുന്ന വാഹനങ്ങൾക്കായി അധികമായുള്ള എൻട്രി, എക്സിറ്റ് പോയിന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിലെ ഒരു ഇന്റർസെക്ഷൻ റൌണ്ട്എബൗട്ടാക്കി മാറ്റുന്ന നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.

മെയ്ദാൻ സ്ട്രീറ്റിൽ നിന്ന് വരുന്ന വാഹനങ്ങൾക്കായി ഈ മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ള അധികമായുള്ള എൻട്രി, എക്സിറ്റ് പോയിന്റുകൾ ഇവയുടെ യാത്രാ സമയം അറുപത് ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നതിന് കാരണമാകുന്നതാണ്. ഈ മേഖലയിലൂടെയുള്ള ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിന് ഇത് സഹായിക്കുന്നു.