ദുബായ് ക്രീക്ക് ഹാർബർ (ക്രീക്ക് ഹാർബർ സ്റ്റേഷൻ) പരിസരങ്ങളിലെ പാർപ്പിട മേഖലകളിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനായി രണ്ട് പുതിയ ജലപാതകൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
ദുബായ് ക്രീക്ക് മറീനയിൽ താഴെ പറയുന്ന പുതിയ ജലപാതകളാണ് RTA ഒരുക്കിയിരിക്കുന്നത്:
- ദുബായ് ക്രീക്ക് ഹാർബറിനെയും ദുബായ് ഫെസ്റ്റിവൽ സിറ്റിയെയും വാരാന്ത്യങ്ങളിൽ (ശനി, ഞായർ) വൈകീട്ട് 4 മണി മുതൽ 11:55 വരെ ബന്ധിപ്പിക്കുന്നതാണ് ഇതിൽ ആദ്യത്തെ ലൈൻ.
- ദുബായ് ക്രീക്ക് ഹാർബറിനെ അൽ ജദ്ദാഫ് മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷനിലേക്കും അൽഖോർ മെട്രോ സ്റ്റേഷനിലേക്കും പ്രവൃത്തിദിവസങ്ങളിൽ (തിങ്കൾ മുതൽ വെള്ളി വരെ) രാവിലെ 07:30 മുതൽ 10:50 വരെയും, വൈകീട്ട് 4:00 മുതൽ 10:50 വരെയും ബന്ധിപ്പിക്കുന്നതാണ് രണ്ടാമത്തെ ലൈൻ.
ദുബായിലെ വാട്ടർഫ്രണ്ട് കമ്മ്യൂണിറ്റിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും പാർപ്പിട പ്രദേശങ്ങളും നവീകരിക്കുന്നതിനായി RTA, എമാർ പ്രോപ്പർട്ടീസ് എന്നിവർ തമ്മിലുള്ള സഹകരണ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ വികസനം. ഇത് സംബന്ധിച്ച കരാറിൽ RTA പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി സി ഇ ഒ അഹമ്മദ് ബഹ്‌രോസിയൻ, എമാർ പ്രോപ്പർട്ടീസ് എക്‌സിക്യൂട്ടീവ് ബോർഡ് അംഗം അഹമ്മദ് അൽ മത്രൂഷി എന്നിവരാണ് ഒപ്പുവച്ചത്.
WAM [Cover Image: Dubai Media Office.]