‘ബസ് ഓൺ ഡിമാൻഡ്’ സർവീസ് മൂന്ന് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2026 ഓഗസ്റ്റ് 5-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Dubai’s Roads and Transport Authority expands its Bus-On-Demand service to three new areas, Al Satwa, Al Quoz and Mirdif, bringing the total number of areas served across Dubai to 20. During the first half of 2026, the service recorded strong demand, carrying 527,000 riders, up… pic.twitter.com/b2CtzUJ7wa
— Dubai Media Office (@DXBMediaOffice) August 5, 2026
ഈ അറിയിപ്പ് പ്രകാരം അൽ സത്വ, അൽ ഖൂസ്, മിർദിഫ് എന്നിവിടങ്ങളിലേക്ക് കൂടിയാണ് RTA ‘ബസ് ഓൺ ഡിമാൻഡ്’ സർവീസ് പുതിയതായി ഏർപ്പെടുത്തിയിരിക്കുന്നത്.
ദുബായ് ബസ് ഓൺ ഡിമാൻഡ് ആപ്പ് ഉപയോഗിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നത്. എമിറേറ്റിലെ പ്രധാന ഇടങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ പൊതുഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടും, പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടുമാണ് ഈ നടപടി.
2026-ന്റെ ആദ്യ പകുതിയിൽ, യാത്രികർക്കിടയിൽ ‘ബസ് ഓൺ ഡിമാൻഡ്’ സേവനത്തിന് വലിയ രീതിയിലുള്ള സ്വീകാര്യത ദൃശ്യമാണ്. 2026-ലെ ആദ്യ ആറ് മാസങ്ങളിൽ ആകെ 527000 യാത്രികരാണ് ഈ സേവനം ഉപയോഗപ്പെടുത്തിയത്. 2025-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 25.1% വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
അൽ ബർഷ, അൽ നഹ്ദ, ദുബായ് സിലിക്കൺ ഒയാസിസ്, ദുബായ് അക്കാഡമിക് സിറ്റി, അൽ റിഗ്ഗ, പോർട്ട് സയീദ്, ബിസിനസ് ബേ, ഡൌൺടൌൺ ദുബായ്, ഔദ് മേത, ബർഷ ഹൈറ്റ്സ്, അൽ കരാമ, അൽ മൻഖൂൽ, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ, അൽ ഖുസൈസ്, ജുമേയ്‌റ വില്ലേജ് സർക്കിൾ, അൽ വർഖാ, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് എന്നിവിടങ്ങളിൽ RTA നേരത്തെ ഈ സേവനം നൽകുന്നുണ്ട്. ഇതോടെ ദുബായിൽ ഇരുപത് ഇടങ്ങളിൽ ‘ബസ് ഓൺ ഡിമാൻഡ്’ സേവനം ലഭ്യമാണ്.
Cover Image: Dubai Media Office.

