ദുബായ്: അമിതഭാരം കയറ്റിയ ട്രക്കുകൾക്കെതിരെ നടപടിയുമായി RTA

featured UAE

എമിറേറ്റിലെ റോഡുകളിൽ അമിതഭാരവുമായി സഞ്ചരിക്കുന്ന ട്രക്കുകൾക്കെതിരെ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇത്തരം ട്രക്കുകൾ കണ്ടെത്തുന്നതിനുള്ള പരിശോധനാ പ്രചാരണ പരിപാടികൾക്ക് RTA തുടക്കമിട്ടിട്ടുണ്ട്.

ദുബായ് പോലീസുമായി ചേർന്നാണ് RTA ഈ പരിശോധനകൾ നടത്തുന്നത്. ദുബായിലെ താഴെ പറയുന്ന ട്രാഫിക് കൂടുതലുള്ള റോഡുകളിലാണ് പ്രധാനമായും ഈ പരിശോധനാ പ്രചാരണ പരിപാടികൾ നടത്തുന്നത്:

  • അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് റോഡ്.
  • ദുബായ് – അൽ ഐൻ റോഡ്.
  • എമിറേറ്റ്സ് റോഡ്.
  • റാസ് അൽ ഖോർ റോഡ്.
  • മുഹമ്മദ് ബിൻ സായിദ് റോഡ്.
  • അൽ ഖൈൽ റോഡ്.

റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് ഈ പരിശോധനകളെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്. അനുവദനീയമായ ഭാരത്തിലും കൂടുതൽ വസ്തുക്കൾ ട്രക്കുകളിൽ കയറ്റുന്നതും, ട്രക്കുകൾക്ക് പുറത്തേക്ക് നിൽക്കുന്ന രീതിയിൽ സാധനങ്ങൾ കൊണ്ട് പോകുന്നതും ഒഴിവാക്കണമെന്ന് RTA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അപകടസാധ്യതയുള്ള വസ്തുക്കൾ കൊണ്ട് പോകുന്ന ട്രക്കുകൾക്ക് ഇതിനുള്ള പ്രത്യേക പെർമിറ്റുകൾ നിർബന്ധമാണെന്നും RTA അറിയിച്ചിട്ടുണ്ട്.