ദുബായ്: റോബോടാക്സി സേവനങ്ങൾ പരീക്ഷാടിസ്ഥാനത്തിൽ ആരംഭിച്ചതായി RTA

featured GCC News

എമിറേറ്റിൽ ഡ്രൈവറില്ലാത്ത റോബോടാക്സി വാഹനങ്ങളുടെ പരീക്ഷാടിസ്ഥാനത്തിലുള്ള സേവനങ്ങൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ഡിസംബർ 11-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.

യൂബർ ടെക്‌നോളജീസ്‌, വീറൈഡ് എന്നീ കമ്പനികളുമായി സഹകരിച്ചാണ് RTA ഈ റോബോടാക്സി സേവനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നൽകുന്നത്.

എമിറേറ്റിൽ ഡ്രൈവറില്ലാത്ത കൂടുതൽ ടാക്‌സി വാഹനങ്ങൾ അവതരിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഒരു ധാരണാപത്രത്തിൽ 2025 നവംബർ മാസത്തിൽ RTA മേൽപ്പറഞ്ഞ കമ്പനികളുമായി ചേർന്ന് ഒപ്പ് വെച്ചിരുന്നു.

ഈ റോബോടാക്സി സേവനങ്ങൾ 2025 ഡിസംബർ 11 മുതൽ പരീക്ഷാടിസ്ഥാനത്തിൽ ആരംഭിച്ചതായും, ഇത്തരം ടാക്സി സേവനങ്ങൾ യൂബർ ആപ്പിൽ നിന്ന് ഇപ്പോൾ ബുക്ക് ചെയ്യാമെന്നും RTA അറിയിച്ചിട്ടുണ്ട്. ഡ്രൈവറില്ലാത്ത വാഹനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള സേവനങ്ങൾ 2026 തുടക്കത്തിൽ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് ഇപ്പോൾ റോബോടാക്സി സേവനങ്ങൾ പരീക്ഷാടിസ്ഥാനത്തിൽ നടത്തുന്നത്.

ഉം സുഖീം, ജുമേയ്‌റ എന്നിവിടങ്ങളിലാണ് നിലവിൽ റോബോടാക്സി സേവനങ്ങൾ പരീക്ഷാടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്നത്.