ദുബായ്: ഇൻഫിനിറ്റി ബ്രിഡ്ജിനെ ഷെയ്ഖ് റാഷിദ് റോഡുമായി ബന്ധിപ്പിക്കുന്ന പാലം തുറന്ന് കൊടുത്തു

featured GCC News

ഇൻഫിനിറ്റി ബ്രിഡ്ജിനെ ഷെയ്ഖ് റാഷിദ് റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ പാലം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) തുറന്ന് കൊടുത്തു. 2025 മാർച്ച് 23-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇൻഫിനിറ്റി ബ്രിഡ്ജിൽ നിന്ന് അൽ മിനാ സ്ട്രീറ്റിലൂടെ ഷെയ്ഖ് റാഷിദ് റോഡ്, ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്ഷനിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ 1210 മീറ്റർ നീളമുള്ള പുതിയ പാലം നിർമ്മിച്ചിരിക്കുന്നത്. മണിക്കൂറിൽ 4800 വാഹനങ്ങൾക്ക് ഇതിലൂടെ കടന്ന് പോകാനാകുന്നതാണ്.

അൽ ഷിന്ദഗ കോറിഡോർ നവീകരണ പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ പുതിയ പാലം തുറന്ന് കൊടുത്തിരിക്കുന്നത്. ഷെയ്ഖ് റാഷിദ് റോഡ്, ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്‌ഷൻ മുതൽ ഫാൽക്കൺ സ്ട്രീറ്റ് അൽ മിന സ്ട്രീറ്റ് ഇന്റർസെക്‌ഷൻ വരെയുള്ള 4.8 കിലോമീറ്റർ ദൂരമാണ് ഈ പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നത്.