ദുബായ്: പുതിയ ഫ്ലൈഓവർ തുറന്നതായി RTA

GCC News

അൽ യലായിസ് സ്ട്രീറ്റിലെ ഗതാഗത നീക്കം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിടുന്ന ഒരു പുതിയ മൂന്ന് വരി ഫ്ലൈഓവർ തുറന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ഏപ്രിൽ 26-നാണ് RTA ഇക്കാര്യം അറിയിച്ചത്.

1.8 കിലോമീറ്റർ ദൈർഘ്യമുള്ള ഈ സിഗ്നൽ നിയന്ത്രിത ഫ്ലൈഓവർ ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിലേക്കും തിരികെയുമുള്ള വാഹനഗതാഗതം കൂടുതൽ സുഗമമാക്കുന്നതിലൂടെ അൽ യലായിസ് സ്ട്രീറ്റിലെ തിരക്ക് കുറയ്ക്കുന്നു.

Source: Dubai Media Office.

ഇത്തിഹാദ് റെയിലുമായി സഹകരിച്ചാണ് RTA ഈ ഫ്ലൈഓവർ തുറന്നിരിക്കുന്നത്.

Source: Dubai Media Office.

ദുബായിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിലേക്ക് കടക്കുന്നതിനുള്ള ഒരു റൈറ്റ്-ടേൺ സ്ലിപ് റോഡ്, ഷെയ്ഖ് സായിദ് റോഡിലേക്ക് സഞ്ചരിക്കേണ്ട വാഹനങ്ങൾക്കുള്ള ഒരു റൈറ്റ്-ടേൺ സ്ലിപ് റോഡ് എന്നിവയും ഈ ഫ്ലൈഓവർ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്.

Source: Dubai Media Office.

യു എ ഇ ദേശീയ റെയിൽ ശൃംഖലയുടെ ഭാഗമായി സഞ്ചരിക്കുന്ന ട്രെയിനുകൾക്ക് അൽ യലായിസ് സ്ട്രീറ്റിലെ മീഡിയൻ സ്ട്രിപ്പിലൂടെ തടസമില്ലാതെ സഞ്ചരിക്കുന്നതിനും ഈ ഫ്ലൈഓവർ സഹായിക്കുന്നു.

ഭാവിയിൽ ഈ ഫ്ലൈഓവർ ജുമേയറഹ് ഗോൾഫ് എസ്റ്റേറ്റ്സ് പ്രദേശത്തേക്ക് നീട്ടുമെന്നും RTA അറിയിച്ചിട്ടുണ്ട്.