ദുബായ്: അൽ വർഖ പ്രദേശത്തേക്കുള്ള നേരിട്ടുള്ള എൻട്രി, എക്സിറ്റ് പോയിന്റ് അടുത്ത ആഴ്ച തുറക്കുമെന്ന് RTA

featured GCC News

അൽ വർഖ പ്രദേശത്തേക്കുള്ള നേരിട്ടുള്ള ഒരു പുതിയ എൻട്രി, എക്സിറ്റ് പോയിന്റ് അടുത്ത ആഴ്ച തുറന്ന് കൊടുക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 മെയ് 29-നാണ് ദുബായ് RTA ഇക്കാര്യം അറിയിച്ചത്.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് അൽ വർഖയിലേക്ക് നേരിട്ടുള്ള യാത്രകൾ സാധ്യമാക്കുന്ന രീതിയിലാണ് ഈ പുതിയ എൻട്രി, എക്സിറ്റ് പോയിന്റുകൾ ഒരുക്കിയിരിക്കുന്നത്. ജൂൺ മാസത്തിന്റെ ആരംഭത്തിൽ തുറന്ന് കൊടുക്കാൻ ഉദ്ദേശിക്കുന്ന ഈ പുതിയ എൻട്രി, എക്സിറ്റ് പോയിന്റുകൾ മേഖലയിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാക്കുന്നു.

Source: Dubai RTA.

പദ്ധതി പൂർത്തിയാക്കുന്നതോടെ ഈ റോഡിലൂടെ മണിക്കൂറിൽ അയ്യായിരം വാഹനങ്ങൾക്ക് വരെ സഞ്ചരിക്കാനാകുന്നതാണ്.

Source: Dubai RTA.

നിലവിലുള്ള യാത്രാ സമയം 20 മിനിറ്റിൽ നിന്ന് കേവലം 3.5 മിനിട്ടാക്കി ചുരുക്കുന്നതിനും, യാത്രാ ദൂരം നിലവിലെ 5.7 കിലോമീറ്ററിൽ നിന്ന് 1.5 കിലോമീറ്ററാക്കി ചുരുക്കുന്നതിനും ഈ പുതിയ എൻട്രി, എക്സിറ്റ് പോയിന്റുകൾ സഹായകമാകുന്നതാണ്.

ഇതോടൊപ്പം അൽ വർഖ 1-ലെ സ്ട്രീറ്റ് 13-ന്റെ നവീകരണ പ്രവർത്തനങ്ങളും, ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനുള്ള നടപടികളും RTA പൂർത്തിയാക്കിയിട്ടുണ്ട്.