സ്വയം പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് അബ്രകൾ ഉപയോഗിച്ച് കൊണ്ടുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള സവാരി ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ദുബായ് ക്രീക്കിലാണ് ഇത്തരം സ്വയം പ്രവർത്തിക്കുന്ന അബ്രകൾ പരീക്ഷണാടിസ്ഥാനത്തിൽ സവാരി നടത്തുന്നത്.
2023 മെയ് 14-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ഒരേ സമയം എട്ട് യാത്രികർക്ക് വരെ ഇത്തരം ഇലക്ട്രിക്ക് അബ്രകളിൽ സഞ്ചരിക്കാവുന്നതാണ്.
ഇത്തരം അബ്രകൾ ഉപയോഗിച്ചുള്ള ആദ്യ സവാരി ദുബായ് ക്രീക്കിലെ അൽ ജദ്ദാഫ് സ്റ്റേഷനിൽ നിന്ന് ഫെസ്റ്റിവൽ സിറ്റി സ്റ്റേഷൻ വരെയായിരുന്നു. RTA-യുടെ അൽ ഖർഹൗദ് മറൈൻ മെയിന്റനൻസ് സെന്ററിൽ പ്രാദേശികമായി നിർമ്മിച്ചവയാണ് ഈ ബോട്ടുകൾ.
അബ്രകളുടെ പരമ്പരാഗത രൂപകല്പന അതേപോലെ നിലനിർത്തിയാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.
Cover Image: Dubai Media Office.