2022 മെയ് 19 മുതൽ നാല് ഇന്റർസിറ്റി ബസ് സർവീസുകൾ പുനഃരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2022 മെയ് 17-നാണ് RTA ഇക്കാര്യം അറിയിച്ചത്.
COVID-19 മഹാമാരിയുടെ സാഹചര്യത്തിൽ താത്‌കാലികമായി നിർത്തലാക്കിയ നാല് ഇന്റർസിറ്റി ബസ് സർവീസുകളാണ് RTA മെയ് 19 മുതൽ പുനഃരാരംഭിക്കുന്നത്.
2022 മെയ് 19 മുതൽ RTA പുനഃരാരംഭിക്കുന്ന ഇന്റർസിറ്റി ബസ് സർവീസുകൾ:
- E100 – അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് അബുദാബിയിലേക്ക്.
- E201 – അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് അൽ ഐനിലേക്ക്.
- E315 – എത്തിസലാത് മെട്രോ സ്റ്റേഷനിൽ നിന്ന് ഷാർജ, മുവൈലേഹിലേക്ക്.
- E700 – ഇത്തിഹാദ് ബസ് സ്റ്റേഷനിൽ നിന്ന് ഫുജൈറയിലേക്ക്.
ഇതിന് പുറമെ മെയ് 19 മുതൽ ജുമേയ്‌റ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനിൽ നിന്ന് ദുബായ് സ്പോർട്സ് സിറ്റിയിലേക്ക് ഒരു ബസ് സർവീസ് ആരംഭിക്കുമെന്നും RTA അറിയിച്ചിട്ടുണ്ട്. എമിറേറ്റിലെ മാസ്സ് ട്രാൻസിറ്റ് സംവിധാന ശൃംഖലകളെയും, പാർപ്പിട മേഖലകളെയും കൂടുതൽ മികച്ച രീതിയിൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സർവീസ്.