അൽ മിൻഹാദ് പ്രദേശവും, അതിന്റെ പരിസരപ്രദേശങ്ങളും ഉൾപ്പെടുന്ന മേഖലയുടെ പേര് ‘ഹിന്ദ് സിറ്റി’ എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിറക്കി. 2023 ജനുവരി 29-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ഏതാണ്ട് 83.9 കിലോമീറ്റർ വിസ്തൃതിയുള്ള ഒരു മേഖലയുടെ പേരിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഈ മേഖലയെ ഹിന്ദ് 1, ഹിന്ദ് 2, ഹിന്ദ് 3, ഹിന്ദ് 4 എന്നിങ്ങനെ നാല് പ്രത്യേക സോണുകളായി തിരിച്ചിട്ടുണ്ട്.
എമിറേറ്റ്സ് റോഡ്, ദുബായ് – അൽ ഐൻ റോഡ്, ജബൽ അലി – ലെഹ്ബാബ് റോഡ് തുടങ്ങിയ പ്രധാന പാതകൾ ഈ മേഖലയിലൂടെയാണ് കടന്ന് പോകുന്നത്.
With inputs from WAM. Cover Image: WAM.