ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറുന്ന DSF ഡ്രോൺ ലൈറ്റ് ഷോ സന്ദർശകർക്കായി മാസ്മരിക ദൃശ്യാനുഭവങ്ങളൊരുക്കുന്നു.
ജുമേയ്റ ബീച്ച് റെസിഡൻസിലെ ബ്ലൂ വാട്ടേഴ്സിൽ സംഘടിപ്പിക്കുന്ന പ്രത്യേക DSF ഡ്രോൺ ലൈറ്റ് ഷോയുടെ ഭാഗമായി 500 ഡ്രോണുകൾ ചേർന്ന് വാനിൽ അറബിയിൽ ‘ദുബായ്’ എന്ന് എഴുതിയത് വിസ്മയക്കാഴ്ചയായി.
മേഖലയിൽ ഏറ്റവും കൂടുതൽ കാലമായി നടന്ന് വരുന്ന ഡ്രോൺ ഷോ എന്ന പ്രത്യേകതയുള്ള ഈ 3D ഡ്രോൺ ലൈറ്റ് ഷോ ദിനവും രാത്രി 7 മണിക്കും, 10 മണിക്കുമാണ് സംഘടിപ്പിക്കുന്നത്.
പുതുവർഷരാവിൽ രാത്രി 8 മണിക്കും, 11 മണിക്കുമാണ് ഈ ഡ്രോൺ ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇരുപത്തെട്ടാമത് പതിപ്പ് ഡിസംബർ 15 മുതൽ 2023 ജനുവരി 29 വരെ നീണ്ട് നിൽക്കും.
Cover Image: Dubai Media Office.