ദുബായ് സമ്മർ സർപ്രൈസസ് 2023 ജൂൺ 29 മുതൽ ആരംഭിക്കും

UAE

ഇത്തവണത്തെ ദുബായ് സമ്മർ സർപ്രൈസസ് 2023 ജൂൺ 29 മുതൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി. 2023 ജൂൺ 16-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ദുബായ് സമ്മർ ഷോപ്പിംഗ് സർപ്രൈസ് 2023 ജൂൺ 29 മുതൽ സെപ്റ്റംബർ 3 വരെ നീണ്ട് നിൽക്കും. അറുപത്തേഴ് ദിവസം നീണ്ട് നിൽക്കുന്ന ദുബായ് സമ്മർ ഷോപ്പിംഗ് സർപ്രൈസ് പ്രോഗ്രാം സന്ദർശകർക്കും, നിവാസികൾക്കും ഷോപ്പിംഗ്, ഡൈനിങ്ങ് അനുഭവങ്ങൾക്കൊപ്പം, തത്സമയ സംഗീത പരിപാടികൾ ആസ്വദിക്കുന്നതിനും അവസരമൊരുക്കുന്നു.

Cover Image: Dubai Media Office.