മുപ്പത്തിരണ്ടാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് പ്രദർശനം ഇന്ന് (2025 ഏപ്രിൽ 28, തിങ്കളാഴ്ച) ദുബായിൽ ആരംഭിക്കും.
The 32nd edition of Arabian Travel Market (ATM) will open tomorrow at Dubai World Trade Centre, bringing together more than 2,800 exhibitors and over 55,000 travel professionals from 166 countries. pic.twitter.com/G7ggjQybfx
— Dubai Media Office (@DXBMediaOffice) April 27, 2025
മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷനാണ് അറേബ്യൻ ട്രാവൽ മാർക്കറ്റ്. 2025 ഏപ്രിൽ 28-ന് ആരംഭിക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ മെയ് 1 വരെ നീണ്ട് നിൽക്കും.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഈ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതും, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ ഏറ്റവും മികച്ച ബ്രാൻഡുകളെ പരിചയപ്പെടുത്തുന്നതുമായ പ്രദർശനങ്ങൾ ഉൾപ്പെടുത്തിയാണ് ഈ എക്സിബിഷൻ ഒരുക്കുന്നത്.
ഇത്തവണത്തെ അറേബ്യൻ ട്രാവൽ മാർക്കറ്റ് പ്രദർശനത്തിൽ 166 രാജ്യങ്ങളിൽ നിന്നുള്ള 2800-ൽ പരം പ്രദർശകർ പങ്കെടുക്കുന്നതാണ്. ടൂറിസം, ട്രാവൽ മേഖലയിലെ 55000-ൽ പരം പ്രൊഫഷണലുകൾ ഈ പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Cover Image: Dubai Media Office.