പുതുവർഷാഘോഷങ്ങളുടെ വേളയിൽ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ ദുബായ് ഇവെന്റ്സ് സെക്യൂരിറ്റി കമ്മിറ്റി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. 2024 ഡിസംബർ 30-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
The Dubai Events Security Committee urges the public to adhere to the safety measures during #MyDubaiNewYear's celebration to ensure the comfort, happiness, and safety of all attendees. pic.twitter.com/EWkhUFLPsD
— Dubai Media Office (@DXBMediaOffice) December 30, 2024
പുതുവർഷാഘോഷങ്ങളിൽ പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷ, സന്തോഷം, ക്ഷേമം എന്നിവ മുൻനിർത്തിയാണ് കമ്മിറ്റി ഈ നിർദ്ദേശം നൽകിയത്.
ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങളാണ് ദുബായ് ഇവെന്റ്സ് സെക്യൂരിറ്റി കമ്മിറ്റി നൽകിയിരിക്കുന്നത്:
- പുതുവർഷാഘോഷങ്ങൾ നടക്കുന്ന ഇടങ്ങളിലേക്ക് നേരത്തെ എത്തിച്ചേരാൻ ശ്രമിക്കേണ്ടതാണ്. വലിയ തിരക്ക് മൂലം ഉണ്ടാകാനിടയുള്ള ഗതാഗത തടസങ്ങൾ മുൻനിർത്തിയാണ് ഇത്തരം ഒരു നിർദ്ദേശം.
- റോഡ് തടസങ്ങൾ, മറ്റു നിർദ്ദേശങ്ങൾ മുതലായവ സംബന്ധിച്ച് അധികൃതർ നൽകുന്ന ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരേണ്ടതാണ്.
- കളഞ്ഞ് പോകുന്ന സാധനങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രത്യേക ലോസ്റ്റ് ആൻഡ് ഫൗണ്ട് സേവനങ്ങൾ ആഘോഷങ്ങൾ നടക്കുന്ന ഇടങ്ങളിലും, ദുബായ് പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാക്കുന്നതാണ്.
- അടിയന്തിര ഘട്ടങ്ങളിൽ 999 എന്ന നമ്പറിൽ അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്. അടിയന്തിരമല്ലാത്ത സാഹചര്യങ്ങളിൽ നിർദ്ദേശങ്ങൾക്കും, അന്വേഷണങ്ങൾക്കുമായി 901 എന്ന നമ്പർ ഉപയോഗിക്കേണ്ടതാണ്.
- മറൈൻ ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർ സുരക്ഷ മുൻനിർത്തി ‘സെയിൽ സേഫിലി’ സേവനത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.