എമിറേറ്റിൽ മഴ അവസാനിച്ച ശേഷവും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കായി ആവശ്യമെങ്കിൽ ഓൺലൈൻ പഠനം നീട്ടി നൽകാൻ സ്വകാര്യ വിദ്യാലയങ്ങളോട് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) ആഹ്വാനം ചെയ്തു. 2024 ഏപ്രിൽ 21-നാണ് KHDA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ദുബായിലെ എല്ലാ സ്വകാര്യ വിദ്യാലയങ്ങളോടും, യൂണിവേഴ്സിറ്റികളോടും, നഴ്സറികളോടും വിദൂര പഠന രീതി കൂടി നൽകുന്ന ഫ്ലെക്സിബിൾ സംവിധാനം നടപ്പിലാക്കാൻ KHDA നിർദ്ദേശിച്ചിട്ടുണ്ട്. അധ്യാപകർക്കും, ജീവനക്കാർക്കും, വിദ്യാർത്ഥികൾക്കും പിന്തുണ നൽകുന്നതിന്റെ ഭാഗമായാണിത്.
എമിറേറ്റിൽ ഉണ്ടായ കനത്ത മഴയെത്തുടന്ന് ഇപ്പോഴും യാത്രാ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർക്ക് ഓൺലൈൻ പഠന രീതി അവലംബിക്കാൻ അവസരമൊരുക്കാനാണ് സ്വകാര്യ വിദ്യാലയങ്ങളോട് KHDA നിർദ്ദേശിച്ചിരിക്കുന്നത്.