യു.എ.ഇ: ഈദുൽ അദ്‌ഹ ജൂലൈ 9-നായിരിക്കാൻ സാധ്യത

UAE

ഈ വർഷത്തെ ഈദുൽ അദ്‌ഹ 2022 ജൂലൈ 9-നാകാൻ സാധ്യതയുണ്ടെന്ന് ഇന്റർനാഷണൽ അസ്‌ട്രോണോമിക്കൽ സെന്റർ അറിയിപ്പ് നൽകി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒട്ടുമിക്ക ഇസ്ലാമിക രാജ്യങ്ങളിലും ജൂലൈ 9, ശനിയാഴ്ച്ചയായിരിക്കും ഈദുൽ അദ്‌ഹ ആചരിക്കുന്നതെന്ന് ഇന്റർനാഷണൽ അസ്‌ട്രോണോമിക്കൽ സെന്റർ സൂചിപ്പിച്ചു. ഇന്റർനാഷണൽ അസ്‌ട്രോണോമിക്കൽ സെന്റർ ചെയർമാൻ മുഹമ്മദ് ഒദേഹിനെ ഉദ്ധരിച്ചാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ദുൽ ഹജ്ജ് മാസപ്പിറവി 2022 ജൂൺ 30, വ്യാഴാഴ്ച്ചയാകാനിടയുണ്ടെന്നും സെന്റർ കൂട്ടിച്ചേർത്തു.

WAM