സൗദി അറേബ്യ: റിയാദ് എയർപോർട്ടിലെ ടെർമിനൽ മൂന്നിലെ ഡ്യൂട്ടി-ഫ്രീ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

GCC News

റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ മൂന്നിൽ സ്ഥിതി ചെയ്യുന്ന ഡ്യൂട്ടി-ഫ്രീ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) പ്രസിഡണ്ട് അബ്ദുൽഅസീസ് അൽ ദുഐലേജിന്റെ സാന്നിധ്യത്തിലായിരുന്നു ഈ ഉദ്ഘാടനം.

2024 ഏപ്രിൽ 3-നാണ് GACA ഇക്കാര്യം അറിയിച്ചത്. ഈ മാർക്കറ്റ് നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ ഏതാനം മാസങ്ങളായി എയർപോർട്ട് അധികൃതർ നടത്തിവന്നിരുന്നതായി അദ്ദേഹം അറിയിച്ചു.

ഈ ഡ്യൂട്ടി ഫ്രീ സോണിൽ ലഭ്യമായിട്ടുള്ള ലീസിങ് ഏരിയ നേരത്തെ ഉണ്ടായിരുന്ന രണ്ടായിരം സ്‌ക്വയർ മീറ്ററിൽ നിന്ന് 4700 സ്‌ക്വയർ മീറ്ററാക്കി ഉയർത്തിയതായും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര ബ്രാൻഡുകളുടെ വിവിധ ഉത്പന്നങ്ങൾ, പെർഫ്യൂമുകൾ, ഇലക്ട്രോണിക് സാധനങ്ങൾ, തുകൽ സാധനങ്ങൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ഈ മാർക്കറ്റിൽ ലഭ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.