തെക്കൻ ഇറാനിൽ ഭൂചലനം; യു എ ഇയിൽ നേരിയ രീതിയിൽ അനുഭവപ്പെട്ടു

UAE

തെക്കൻ ഇറാനിൽ 2022 ജൂൺ 25-ന് രാവിലെ റിക്‌ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യു എ ഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. യു എ ഇ സമയം രാവിലെ 07:37-നാണ് ഈ ഭൂചലനം അനുഭവപ്പെട്ടത്.

ജൂൺ 25-ന് യു എ ഇ സമയം രാവിലെ 7:55-നാണ് NCM ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ ഭൂചലനം നേരിയ തോതിൽ യു എ ഇയിൽ അനുഭവപ്പെട്ടതായി NCM അറിയിച്ചിട്ടുണ്ട്.

WAM