മാസപ്പിറവി ദൃശ്യമായില്ല; ഒമാനിൽ ഈദുൽ ഫിത്ർ മാർച്ച് 31-ന്

GCC News

ഒമാനിൽ ഈദുൽ ഫിത്ർ 2025 മാർച്ച് 31, തിങ്കളാഴ്ചയായിരിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2025 മാർച്ച് 29-ന് രാത്രിയാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മാസപ്പിറവി സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിനായി ഒമാൻ മൂൺ സൈറ്റിംഗ് കമ്മിറ്റി മാർച്ച് 29-ന് ഒത്ത്ചേർന്നിരുന്നു.

മാർച്ച് 29-ന് ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന്, മാർച്ച് 30, ഞായറാഴ്ചയായിരിക്കും റമദാനിലെ അവസാന ദിനമെന്നും, റമദാൻ മുപ്പത് പൂർത്തിയാക്കിയ ശേഷം ഒമാനിൽ ഈദുൽ ഫിത്ർ 2025 മാർച്ച് 31, തിങ്കളാഴ്ചയായിരിക്കുമെന്നും കമ്മിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.