ഒമാൻ: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഓൺലൈൻ സേവനങ്ങൾ മെയ് 1 വൈകീട്ട് വരെ തടസ്സപ്പെടുമെന്ന് അറിയിപ്പ്

Oman

ഒമാൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇലക്ട്രോണിക് സേവനങ്ങൾ അറ്റകുറ്റപണികൾക്കായി 2021 മെയ് 1, ശനിയാഴ്ച്ച വൈകീട്ട് വരെ നിർത്തിവെച്ചതായി അധികൃതർ വ്യക്തമാക്കി. ഏപ്രിൽ 29-ന് വൈകീട്ടാണ് ഒമാൻ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/moigovom/status/1387724854456115204

ഈ അറിയിപ്പ് പ്രകാരം 2021 ഏപ്രിൽ 29-ന് വൈകീട്ട് 3 മണി മുതൽ 2021 മെയ് 1, ശനിയാഴ്ച്ച വൈകീട്ട് 5 മണിവരെയാണ് മന്ത്രലയത്തിന് കീഴിലുള്ള ഇലക്ട്രോണിക് സേവനങ്ങൾ അറ്റകുറ്റപണികൾക്കായി നിർത്തിവെക്കുന്നത്. ഈ കാലയളവിൽ ഒമാൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇൻഫർമേഷൻ സെന്ററിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മന്ത്രാലയവുമായി ബന്ധപ്പെട്ടുള്ള മുഴുവൻ ഇലക്ട്രോണിക് സേവനങ്ങൾക്കും തടസം നേരിടുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.