സൗദി അറേബ്യ: 90 ദിവസത്തിനകം റസിഡന്റ് ഐഡി നേടാത്തവർക്ക് പിഴ ചുമത്തും

Saudi Arabia

രാജ്യത്തേക്ക് പ്രവേശിച്ചിക്കുന്ന പ്രവാസികൾ റെസിഡൻസി പെർമിറ്റ് ലഭിക്കുന്നതിനായി മെഡിക്കൽ പരിശോധനകൾക്ക് വിധേയരാകണമെന്ന് സൗദി അധികൃതർ അറിയിച്ചു. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സാണ് ഇക്കാര്യം അറിയിച്ചത്.

പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത്തരത്തിൽ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന പ്രവാസികൾ രാജ്യത്ത് പ്രവേശിച്ച് 90 ദിവങ്ങൾക്കകം മെഡിക്കൽ ടെസ്റ്റ് നടത്തേണ്ടതും, റസിഡന്റ് ഐഡി കാർഡ് നേടേണ്ടതുമാണ്.

തൊഴിലുടമയുടെ അബിഷെർ അല്ലെങ്കിൽ മുഖീം പോർട്ടലുകളിലൂടെ വിദേശികൾക്ക് റസിഡന്റ് ഐഡി ലഭിക്കുന്നതിന് ഈ മെഡിക്കൽ ടെസ്റ്റ് നിർബന്ധമാണെന്നും, ഇതിനായുള്ള ഫീസ് പോർട്ടലിലൂടെ അടയ്‌ക്കേണ്ടതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരത്തിൽ റസിഡന്റ് ഐഡി നേടുന്നതിൽ കാലതാമസം വരുത്തുന്ന പ്രവാസികൾക്ക് 500 റിയാൽ പിഴ ചുമത്തുന്നതാണ്.