സൗദി: റെസിഡൻസി പെർമിറ്റ് കാലവാധി അവസാനിച്ചവരുടെ കീഴിലുള്ള ആശ്രിത വിസിറ്റ് വിസകൾ പുതുക്കാൻ തടസമില്ല

Saudi Arabia

ആശ്രിത വിസിറ്റ് വിസകളുടെ കാലാവധി പുതുക്കുന്നതിന് പ്രവാസിയുടെ റെസിഡൻസി പെർമിറ്റിന്റെ സാധുതാ കാലാവധി തടസ്സമല്ലെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട്സ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കുള്ള മറുപടിയായാണ് ഡയറക്ടറേറ്റ് ഇക്കാര്യം അറിയിച്ചത്.

പ്രവാസിയുടെ റെസിഡൻസി പെർമിറ്റിന്റെ കാലാവധി അവസാനിച്ചിരിക്കുന്ന സാഹചര്യത്തിലും അവരുടെ ആശ്രിതരുടെ വിസിറ്റ് വിസ കാലാവധി പുതുക്കാൻ തടസ്സങ്ങളിലെന്നാണ് ഡയറക്ടറേറ്റ് അറിയിച്ചിരിക്കുന്നത്. ഇതോടെ ഇഖാമ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് തങ്ങളുടെ ബന്ധുക്കളുടെ വിസിറ്റ് വിസകളുടെ കാലാവധി നീട്ടാൻ സാധിക്കുന്നതാണ്.