ഫിഫ വേൾഡ് കപ്പ് ഖത്തർ 2022: ഔദ്യോഗിക ചലച്ചിത്രമായ ‘റിട്ടൺ ഇൻ ദി സ്റ്റാർസ്’ സ്ട്രീമിങ്ങ് ആരംഭിച്ചു

featured Qatar

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ഡോക്യൂമെന്ററി ചലച്ചിത്രമായ ‘റിട്ടൺ ഇൻ ദി സ്റ്റാർസ്’ FIFA+ ഓൺലൈൻ സ്ട്രീമിങ്ങ് സംവിധാനത്തിലൂടെ ഇപ്പോൾ ലഭ്യമാണ്. 2023 മാർച്ച് 24-നാണ് ഫിഫ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഒരു മണിക്കൂർ 34 മിനിറ്റ് ദൈർഘ്യമുള്ള ഈ പ്രത്യേക ഡോക്യൂമെന്ററി https://www.fifa.com/fifaplus/en/watch/movie/5mxDnmKbx2FmDeiEGknA5G എന്ന വിലാസത്തിൽ നിന്ന് ഇപ്പോൾ സൗജന്യമായി കാണാവുന്നതാണ്. ഖത്തർ ലോകകപ്പിന്റെ ഓർമ്മകൾ പുതുക്കുന്നതിന് ഫുട്ബാൾ ആരാധകർക്ക് ഈ ഡോക്യൂമെന്ററി ചലച്ചിത്രം അവസരമൊരുക്കുന്നു.

വെൽഷ് അഭിനേതാവും, ഫുട്ബാൾ ആരാധകനായ മൈക്കൽ ഷീനാണ് ഈ ഡോക്യൂമെന്ററിയിൽ വിവരണം നൽകിയിരിക്കുന്നത്. ഖത്തർ ലോകകപ്പ് ടൂർണമെന്റിന്റെ മറക്കാനാകാത്ത നിമിഷങ്ങളും, ഈ ടൂർണമെന്റിന്റെ ഭാഗമായി അരങ്ങേറിയ കോരിത്തരിപ്പിക്കുന്ന മത്സരങ്ങളും ഈ ഡോക്യൂമെന്ററിയിലൂടെ ഒരുതവണ കൂടി ഫുട്ബാൾ ആരാധകർക്ക് മുൻപിൽ എത്തുന്നു.

Cover Image: Screengrab from ‘Written in the Stars’ trailer.