യു എ ഇ: ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ ജൂലൈ 6 വരെ നീട്ടിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ്

featured GCC News

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള യാത്രാ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ 2021 ജൂലൈ 6 വരെ നീട്ടിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. ജൂൺ 8-ന് പുറത്തിറക്കിയ അറിയിപ്പിലാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഇക്കാര്യം അറിയിച്ചത്.

https://twitter.com/FlyWithIX/status/1402153959528177676

“2021 ജൂലൈ 6 വരെ ഇന്ത്യയിൽ നിന്നുള്ള മുഴുവൻ യാത്രികർക്കും, യു എ ഇ പൗരന്മാർ ഒഴികെ, യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് യു എ ഇ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വിലക്കേർപ്പെടുത്തിയിരിക്കുന്നു.”, എയർ ഇന്ത്യ എക്സ്പ്രസ്സ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. യാത്രാ വിലക്കുകൾ മൂലം യാത്ര തടസപ്പെട്ടവർക്ക്, തങ്ങളുടെ വിമാനടിക്കറ്റുകൾ പുനഃക്രമീകരിക്കാമെന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചിട്ടുണ്ട്.

യാത്രാ വിലക്കുകൾ ജൂലൈ 6 വരെ നീട്ടുന്നത് സംബന്ധിച്ച് ഇതുവരെ യു എ ഇ അധികൃതർ സ്ഥിരീകരണം നൽകിയിട്ടില്ല. ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള യാത്രാ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ 2021 ജൂൺ 30 വരെ നീട്ടിയതായി മെയ് 30-ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചിരുന്നു. 2021 ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാന സർവീസുകൾക്ക് പ്രവേശന വിലക്കേർപ്പെടുത്തിയത്.