യു എ ഇ: കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ സംബന്ധിച്ച അറിയിപ്പ്

featured GCC News

ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ 2024 മെയ് 31-ന് മുൻപായി സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.

നികുതി സംബന്ധമായ നിയമങ്ങളിൽ വീഴ്ച വരുത്തുന്നത് ഒഴിവാക്കാൻ ഇത് നിർബന്ധമാണെന്ന് FTA ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2024 മാർച്ച് 1-ന് പ്രാബല്യത്തിൽ വന്നിട്ടുള്ള ‘3/ 2024’ എന്ന FTA തീരുമാന പ്രകാരം കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതാണ്.

’10/ 2024′ എന്ന യു എ ഇ ക്യാബിനറ്റ് തീരുമാനപ്രകാരമാണിത്. കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിന് ഫെഡറൽ ടാക്സ് അതോറിറ്റി അനുവദിച്ചിട്ടുള്ള സമയപരിധി പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നതാണ്.