എമിറേറ്റിലെ വിവിധ റോഡുകളിലെ വേഗപരിധിയിൽ മാറ്റം വരുത്തിയതായി ഫുജൈറ പോലീസ്

featured UAE

എമിറേറ്റിലെ വിവിധ റോഡുകളിലെ വേഗപരിധിയിൽ മാറ്റം വരുത്തിയതായി ഫുജൈറ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു. ഫുജൈറയിലെ 16 റോഡുകളിലെ സ്പീഡ് റഡാറുകളിൽ ഈ പുതിയ വേഗപരിധി പ്രയോഗക്ഷമമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായും പോലീസ് അറിയിച്ചിട്ടുണ്ട്.

റോഡുകളിൽ പുതിയ വേഗപരിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വലിയ വാഹനങ്ങൾക്കും, ചെറിയ വാഹനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള പരമാവധി വേഗത സംബന്ധിച്ച് ഫുജൈറ പോലീസ് ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഫുജൈറയിലെ വിവിധ റോഡുകളിലെ പുതുക്കിയ വേഗപരിധി:

Street NameLight Vehicles Adjustment speedHeavy Vehicles Adjustment speed
1Fujairah Streets (Corniche – Al-Faseel – Saif bin Hamad – Madhab – Kuwait – Internal Roads)9161
2Fujairah Port District Street to Murbah Area141101
3Murbah District Street – Qidfa Ring Road12181
4Murbah Al-Dakhili District Street10181
5AI Bidiyah Street to Dibba District12181
6Dibba city streets9161
7Dibba District Street to Masafi District12181
8Al-Shahenat Dibba Street – Masafi9161
9Dibba District Street to AI Tuwayen District12181
10Sheikh Maktoum Street12181
11Sheikh Khalifa Street141101
12Sheikh Khalifa Street (Entrance to Fujairah City)10181
13Yebsa Al-Aber Street10181
14Street behind Fujairah Airport10181
15Ahfara District street9161
16Sheikh Hamad Bin Abdullah Street8161

പുതുക്കിയ വേഗപരിധി കൃത്യമായി പാലിക്കാൻ പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.