റോഡ് സുരക്ഷയെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനായി ഫുജൈറ പോലീസ് ഒരു പ്രചാരണ പരിപാടി ആരംഭിച്ചു. 2026 ജനുവരി 5-നാണ് ഫുജൈറ പോലീസ് ഇക്കാര്യം അറിയിച്ചത്.
الفجيرة تطلق أولى حملاتها المرورية لعام 2026
— شرطة الفجيرة (@FujPoliceGHQ) January 5, 2026
«نحو طريقٍ آمنٍ لكل مستخدميه»*
باشرت القيادة العامة لشرطة الفجيرة، ممثلةً بإدارة المرور والدوريات، تنفيذ الحملة المرورية الفصلية الأولى لعام 2026، تحت شعار «نحو طريقٍ آمنٍ لكل مستخدميه»، وذلك اعتباراً من الأول من يناير 2026 ولمدة… pic.twitter.com/3KHnUD8sNm
“എല്ലാ യാത്രികർക്കും സുരക്ഷിതമായ ഒരു റോഡ് ഒരുക്കാം” എന്ന ആശയത്തിലൂന്നിയാണ് ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. ഫുജൈറ പോലീസിന്റെ ഈ വർഷത്തെ ആദ്യത്തെ റോഡ് സുരക്ഷാ പ്രചാരണ പരിപാടിയാണിത്.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും, അപകടകരമായ ഡ്രൈവിംഗ് ശീലങ്ങൾ തടയുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പിന്റെ നേതൃത്വത്തിൽ 2025 ജനുവരി 1-ന് ആരംഭിച്ച ഈ പ്രചാരണ പരിപാടി മൂന്ന് മാസം തുടരും.
തെറ്റായതും, അപകടകരമായതുമായ ഡ്രൈവിംഗ് രീതികൾ കണ്ടെത്തി തടയുന്നതിന് ഈ പ്രചാരണ പരിപാടി പ്രത്യേക ഊന്നൽ നൽകുന്നു. വാഹനങ്ങളുടെ അമിത വേഗത, പെട്ടന്നുള്ള വെട്ടിത്തിരിക്കൽ, ട്രാഫിക്കിനിടയിലൂടെ ഊളിയിട്ടുള്ള ഡ്രൈവിംഗ്, പൊതുനിരത്തുകളിൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങൾ തുടങ്ങിയവ തടയുന്നതിലൂടെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന് അധികൃതർ ലക്ഷ്യമിടുന്നു.

