പ്രവാസികളും, സന്ദർശകരും തങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഫോൺ, ഇമെയിൽ എന്നവയിലൂടെ പങ്ക് വെക്കരുതെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ആഹ്വാനം ചെയ്തു.
GDRFA ദുബായ് ഔദ്യോഗിക വെബ്സൈറ്റായ https://gdrfad.gov.ae/en എന്ന വിലാസത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു അറിയിപ്പിലൂടെയാണ് അധികൃതർ ഈ മുന്നറിയിപ്പ് നൽകിയത്.
ഫോൺ കാളുകളിലൂടെയോ, ഇമെയിൽ സന്ദേശങ്ങളിലൂടെയോ വ്യക്തികളിൽ നിന്ന് തങ്ങൾ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെടാറില്ലെന്ന് GDRFA ദുബായ് അധികൃതർ വ്യക്തമാക്കി.
പാസ്പോർട്ട് വിവരങ്ങൾ, എമിറേറ്റ്സ് ഐഡി വിവരങ്ങൾ, ബാങ്കിങ്ങ് വിവരങ്ങൾ മുതലായവ ഫോൺ കാളുകളിലൂടെയോ, ഇമെയിൽ സന്ദേശങ്ങളിലൂടെയോ അശ്രദ്ധമായി മറ്റുള്ളവരുമായി പങ്ക് വെക്കരുതെന്നും, ഇത്തരം വിവരങ്ങൾ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും GDRFA ദുബായ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Cover Image: Dubai Media Office.