അബുദാബി: പച്ചക്കടലാമയുടെ കൂട് എമിറേറ്റിൽ ആദ്യമായി കണ്ടെത്തിയതായി EAD

featured GCC News

പച്ചക്കടലാമയുടെ കൂട് എമിറേറ്റിൽ ആദ്യമായി കണ്ടെത്തിയതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു. 2024 ഫെബ്രുവരി 19-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അൽ ദഫ്‌റ മേഖലയിൽ നിന്നാണ് ഈ പച്ചക്കടലാമയുടെ കൂട് കണ്ടെത്തിയത്. EAD നടത്തിവരുന്ന ജലജീവികളുടെ കണക്കെടുപ്പും, സംരക്ഷണവുമായി ബന്ധപ്പെട്ട് പദ്ധതിയുടെ ഭാഗമായാണ് ഈ കണ്ടെത്തൽ.

അൽ ദഫ്‌റ മേഖലയിലെ ഹാക്സ്ബിൽ കടലാമകളുടെ പ്രധാനപ്പെട്ട ഒരു നെസ്റ്റിങ് സൈറ്റിൽ നിന്നാണ് പച്ചക്കടലാമയുടെ കൂട് കണ്ടെത്തിയത്. പച്ചക്കടലാമകളെ സാധാരണയായി അബുദാബിയുടെ കടൽത്തീരങ്ങളിൽ കണ്ടുവരാറുണ്ടെങ്കിലും അവ എമിറേറ്റിലെ തീരങ്ങളിൽ കൂടുണ്ടാക്കുന്ന പ്രക്രിയ ഇതാദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.