ദുബായ്: ഗൾഫുഡ് പ്രദർശനം ഇന്ന് ആരംഭിക്കും

UAE

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനം ഇന്ന് (2024 ഫെബ്രുവരി 19, തിങ്കളാഴ്ച) ദുബായിൽ ആരംഭിക്കും.

ഇത്തവണത്തെ ഗൾഫുഡ് പ്രദർശനം 2024 ഫെബ്രുവരി 19 മുതൽ 23 വരെ നീണ്ട് നിൽക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഗൾഫുഡ് 2024 സംഘടിപ്പിക്കുന്നത്.

ഇത്തവണത്തെ ഗൾഫുഡ് പ്രദർശനത്തിൽ 190 രാജ്യങ്ങളിൽ നിന്നുള്ള അയ്യായിരത്തിഅഞ്ഞൂറിലധികം പ്രദർശകർ പങ്കെടുക്കുന്നുണ്ട്. ആഗോള ഭക്ഷണ പാനീയ വാണിജ്യ മേഖലയിലെ ഏറ്റവും മികച്ച ബ്രാൻഡുകൾ പങ്കെടുക്കുന്ന ഗൾഫുഡ് മേള ഈ മേഖലയിലെ നൂതന പ്രവണതകൾ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ശീലങ്ങൾ, പരിഹാരങ്ങൾ എന്നിവ അവതരിപ്പിക്കുന്നു.