ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപാനീയ നിർമ്മാണ പ്രദർശനങ്ങളിലൊന്നായ ഗൾഫുഡ് മാനുഫാക്ച്ചറിംഗിന്റെ 2023 പതിപ്പ് യു എ ഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്‌ഘാടനം ചെയ്തു. 2023 നവംബർ 7-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഗൾഫുഡ് മാനുഫാക്ച്ചറിംഗ് 2023 നടക്കുന്നത്. ഈ പ്രദർശനം 2023 നവംബർ 9 വരെ നീണ്ട് നിൽക്കും.

എൺപത് രാജ്യങ്ങളിൽ നിന്നുള്ള മൂവായിരത്തിലധികം പ്രദർശകർ ഗൾഫുഡ് മാനുഫാക്ച്ചറിംഗ് 2023-ൽ പങ്കെടുക്കുന്നുണ്ട്.

ഭക്ഷ്യോത്പാദന മേഖലയിൽ നിന്നുള്ള ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ ഈ പ്രദർശനത്തിൽ അവതരിപ്പിക്കുന്നതാണ്.
WAM.