യു എ ഇയിൽ കനത്ത മൂടൽമഞ്ഞ്: വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം; അടുത്ത 5 ദിവസം മൂടൽമഞ്ഞിന് സാധ്യത

GCC News

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് യു എ ഇയിലെ അഞ്ച് എമിറേറ്റുകളിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. അബുദാബി, ദുബായ്, ഷാർജ, അജ്‌മാൻ, ഉം അൽ കുവൈൻ എന്നീ എമിറേറ്റുകളിൽ പുലർകാലത്തെ കനത്ത മൂടൽമഞ്ഞ് റോഡുകളിൽ കാഴ്ച്ച തടസ്സപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. മറ്റു എമിറേറ്റുകളിൽ തെളിഞ്ഞതോ, ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയാണ്.

കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം തീരദേശ മേഖലകളിൽ രാവിലെ 11.30 വരെ റോഡുകളിൽ കാഴ്ച്ച തടസ്സപ്പെടുത്തുന്ന രീതിയിലുള്ള മൂടൽമഞ്ഞിന് സാധ്യതയുള്ളതായി അറിയിച്ചിട്ടുണ്ട്.

അടുത്ത അഞ്ച് ദിവസങ്ങളിലും പുലർവേളകളിൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയുള്ളതായും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുബായ്, അബുദാബി തുടങ്ങിയ എമിറേറ്റുകളിൽ വെള്ളിയാഴ്ച്ച രാവിലെയും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നു.

അബുദാബിയിൽ നിന്ന് പകർത്തിയ മൂടൽമഞ്ഞിന്റെ ദൃശ്യങ്ങൾ:

Photo Courtesy: Shakir Abdulkhader, Abu Dhabi
Photo Courtesy: Shakir Abdulkhader, Abu Dhabi
Photo Courtesy: Shakir Abdulkhader, Abu Dhabi