രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ പട്ടികയിൽപ്പെടാത്ത രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും 2021 ഫെബ്രുവരി 14 മുതൽ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഹോട്ടൽ ക്വാറന്റീൻ നടപടികളിൽ നൽകിയിരുന്ന എല്ലാ ഇളവുകളും ഫെബ്രുവരി 14 മുതൽ പിൻവലിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 11-ന് രാത്രിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെയും, ആഗോളതലത്തിലെയും നിലവിലെ ആരോഗ്യ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇത്തരം ഒരു തീരുമാനം.
“ഗ്രീൻ പട്ടികയിൽപ്പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ഫെബ്രുവരി 14 മുതൽ ഹോട്ടൽ ക്വാറന്റൈനിൽ യാതൊരു ഇളവും നൽകുന്നതല്ല. ഇത്തരം രാജ്യങ്ങളിൽ നിന്ന് ഖത്തറിൽ പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്.”, മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
ഖത്തർ നിലവിൽ രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളായി കണക്കിലാക്കുന്ന ഗ്രീൻ പട്ടിക താഴെ നൽകിയിട്ടുണ്ട്:
Sl No. | Countries |
1 | Oman |
2 | Brunei Darussalam |
3 | Thailand |
4 | China A. Hong Kong SAR – China B. Macau SAR – China |
5 | Vietnam |
6 | Malaysia |
7 | South Korea |
8 | Singapore |
9 | Japan |
10 | Myanmar |
11 | Maldives (“Safe Travel Bubble” Package only) |
12 | Australia |
13 | New Zealand |
14 | Mexico |
15 | Cuba |
16 | Mauritius |
17 | Iceland |
18 | Ireland |
https://covid19.moph.gov.qa/EN/Pages/Countries-Classified-Low-Risk-of-COVID-19.aspx എന്ന വിലാസത്തിൽ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചിട്ടുള്ള രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടിക ലഭ്യമാണ്.