വ്യാവസായിക പങ്കാളിത്തം ശക്തമാക്കുന്നതിനും, പ്രധാനമേഖലകളിൽ സഹകരണം ഉറപ്പാക്കുന്നതിനുമായി ഇന്ത്യയും, സൗദി അറേബ്യയും കൈകോർക്കുന്നു.
Saudi Arabia, India Seek to Expand Industrial Partnerships.https://t.co/OTLrwoXK6Q#SPAGOV pic.twitter.com/ZGu8brKRUt
— SPAENG (@Spa_Eng) February 3, 2025
ഇതിന്റെ ഭാഗമായി സൗദി മിനിസ്റ്റർ ഓഫ് ഇൻഡസ്ട്രി ആൻഡ് മിനറൽ റിസോഴ്സസ് ബന്ദർ അൽഖോറായ്‌ഫ് ഇന്ത്യൻ മിനിസ്റ്റർ ഓഫ് ഇൻഡസ്ട്രി ആൻഡ് സപ്ലൈ ശ്രീ. പിയൂഷ് ഗോയലുമായി ചർച്ചകൾ നടത്തി.
ന്യൂഡൽഹിയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. 2025 ഫെബ്രുവരി 3-ന് സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വ്യാവസായിക സഹകരണം, പങ്കാളിത്ത വിപുലീകരണം, സൗദി അറേബ്യയിലെ തന്ത്രപ്രധാന മേഖലകളുടെ വികസനത്തിനായി മെച്ചപ്പെട്ട നിക്ഷേപങ്ങളുടെ സമാഹരണം തുടങ്ങിയ വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്‌തു.
ഇന്ത്യയും, സൗദി അറേബ്യയും പുലർത്തുന്ന അതിശക്തമായ വാണിജ്യ, ഉഭയകക്ഷി ബന്ധങ്ങൾ ബന്ദർ അൽഖോറായ്‌ഫ് ചൂണ്ടിക്കാട്ടി.
Cover Image: Saudi Press Agency.