ഒമാൻ: പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിലെ കാലതാമസവുമായി ബന്ധപ്പെട്ട പിഴ തുകകൾ സെപ്റ്റംബർ 1 വരെ ഒഴിവാക്കും

featured GCC News

രാജ്യത്തെ പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിലും, പുതുക്കുന്നതിലും നേരിടുന്ന കാലതാമസവുമായി ബന്ധപ്പെട്ട പിഴ തുകകൾ 2022 സെപ്റ്റംബർ 1 വരെ നിർത്തിവെക്കാൻ തീരുമാനിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2022 സെപ്റ്റംബർ 1-നകം ഇത്തരം രേഖകൾ പുതുക്കുന്നവർക്കാണ് ഈ പിഴതുകകൾ ഇപ്രകാരം ഒഴിവാക്കി നൽകുന്നത്.

2022 മാർച്ച് 20-ന് രാത്രിയാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം, 2022 സെപ്റ്റംബർ 1-നകം വർക്ക് പെർമിറ്റുകളുടെ കാലാവധി പുതുക്കുന്ന ഒമാനിലെ സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും ഇത്തരം വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിലും, പുതുക്കുന്നതിലും നേരിടുന്ന കാലതാമസവുമായി ബന്ധപ്പെട്ട പിഴ തുകകൾ ഒഴിവാക്കി നൽകുന്നതാണ്.

ഒമാനിലെ പ്രവാസികളുടെ വർക്ക് പെർമിറ്റ് ഫീസ് കുറയ്ക്കാനുള്ള തീരുമാനം 2022 ജൂൺ 1 മുതൽ നടപ്പിലാക്കുമെന്നും മന്ത്രാലയം ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീസ് ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.