യു എ ഇയുടെയും ഇന്ത്യയുടേയും വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

GCC News

യു എ ഇ വിദേശകാര്യ മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ കൂടിക്കാഴ്ച നടത്തി. 2024 ഡിസംബർ 12-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഡിസംബർ 12-ന് ന്യൂ ഡൽഹിയിൽ വെച്ച് നടന്ന നാലാമത് യു എ ഇ – ഇന്ത്യ സ്ട്രാറ്റജിക് ഡയലോഗിൽ ഇരുവരും പങ്കെടുത്തു.

Source: WAM.

യു എ ഇ – ഇന്ത്യ കോംപ്രിഹെൻസീവ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൂടുതൽ ദൃഢമാക്കുന്നതിനായുള്ള ശ്രമങ്ങൾക്കിടയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിൽ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അതിയായ സന്തോഷം രേഖപ്പെടുത്തി.

ഇന്ത്യയുമായുള്ള ശക്തമായ ബന്ധങ്ങൾ വരും വർഷങ്ങളിലും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ – യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഇരുരാജ്യങ്ങൾക്കിടയിലുമുള്ള വാണിജ്യ ബന്ധങ്ങൾ പുതിയ തലങ്ങളിലേക്ക് ഉയർത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി