ഐഐടി-ഡൽഹിയുടെ ഇന്റർനാഷണൽ ക്യാമ്പസ് അബുദാബിയിൽ ആരംഭിക്കാൻ ധാരണ

featured UAE

ഐഐടി-ഡൽഹിയുടെ ഇന്റർനാഷണൽ ക്യാമ്പസ് അബുദാബിയിൽ ആരംഭിക്കാൻ ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയവും, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജും (ADEK), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡൽഹിയും തമ്മിൽ ധാരണയിലെത്തി. 2023 ജൂലൈ 15-ന് ഏകദിന ഔദ്യോഗിക സന്ദർശനത്തിനായി യു എ ഇയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്.

ഈ ധാരണയുടെ ഭാഗമായി ഐഐടി-ഡൽഹി അബുദാബി എന്ന പേരിലുള്ള സംരഭത്തിനും തുടക്കമായിട്ടുണ്ട്. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, യു എ ഇ പ്രസിഡൻ്റ് H.E. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിൽ അബുദാബിയിലെ അൽ വതൻ പാലസിൽ വെച്ച് നടന്ന ചടങ്ങിലാണ് ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്.

Source: Abu Dhabi Media Office.

ADEK ചെയർവുമണും, യു എ ഇ ഏർലി എഡ്യൂക്കേഷൻ മിനിസ്റ്റർ ഓഫ് സ്റ്റേറ്റുമായ സാറ മുസല്ലം, യു എ ഇയിലെ ഇന്ത്യൻ അംബാസഡർ ശ്രീ. സഞ്ജയ് സുധീർ, ഐഐടി-ഡൽഹി ഡയറക്ടർ ശ്രീ. രംഗൻ ബാനർജി എന്നിവരാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്.

WAM