സ്വകാര്യ ആവശ്യങ്ങൾക്കായി ചെറിയ അളവിൽ മാത്രമാണ് സാധനങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിന് വ്യക്തികൾക്ക് അനുമതി നൽകിയിരിക്കുന്നതെന്ന് സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) വ്യക്തമാക്കി. വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള അളവുകളിൽ സൗദിയിലേക്ക് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് വ്യക്തികൾക്ക് അനുമതിയില്ലെന്നും ZATCA കൂട്ടിച്ചേർത്തു.
പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒരു വ്യക്തിക്ക് രാജ്യത്തേക്ക് സാധനങ്ങൾ ഇറക്കുമതി ചെയ്യാവുന്ന പരമാവധി പരിധി സംബന്ധിച്ച തീരുമാനം എടുക്കുന്നതിനുള്ള അധികാരം പോർട്ടുകളിലെ കസ്റ്റംസ് ഇൻസ്പെക്ടർക്കാണെന്നും ZATCA അറിയിച്ചിട്ടുണ്ട്.
സ്വകാര്യ ആവശ്യങ്ങൾക്കായി സൗദിയിലേക്ക് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്റെ നടപടിക്രമങ്ങൾ, കസ്റ്റംസ് ഫീസ് മുതലായ വിവരങ്ങൾ വ്യക്തികൾക്ക് https://zatca.gov.sa/en/RulesRegulations/Taxes/Pages/Integrated-Tarrifs.aspx എന്ന വിലാസത്തിൽ നിന്ന് ZATCA ലഭ്യമാക്കിയിട്ടുണ്ട്.