ഖത്തർ: അന്തരീക്ഷ താപനില ഉയരുന്നു; ആരോഗ്യ മുൻകരുതൽ നിർദ്ദേശങ്ങളുമായി കാലാവസ്ഥാ വകുപ്പ്

GCC News

രാജ്യത്ത് അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഖത്തർ കാലാവസ്ഥാ കേന്ദ്രം ഏതാനം മുൻകരുതൽ നിർദ്ദേശങ്ങൾ പങ്ക് വെച്ചു. 2022 ജൂലൈ 19-നാണ് ഖത്തർ കാലാവസ്ഥാ കേന്ദ്രം ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.

തങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഖത്തർ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഉയർന്ന അന്തരീക്ഷ താപനില, ഉയർന്ന ഈർപ്പം എന്നിവ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ ആരോഗ്യ സുരക്ഷ നിലനിർത്തുന്നതിനായി താഴെ പറയുന്ന കാര്യങ്ങളാണ് ഖത്തർ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്:

  • നേരിട്ട് സൂര്യപ്രകാശം ഏൽക്കാനിടയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുക.
  • ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
  • വായുസഞ്ചാരമുള്ള ഇടങ്ങളിൽ വിശ്രമിക്കുക.
  • അന്തരീക്ഷത്തിൽ ഉയർന്ന ഈർപ്പം രേഖപ്പെടുത്തുന്ന കാലാവസ്ഥയിൽ കായികവിനോദങ്ങൾ ഒഴിവാക്കുക.