മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി: നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന പശ്ചിമേഷ്യന്‍ മേഖലയിലെ ആദ്യ ഗ്രന്ഥശാല

featured GCC News

ദൈനംദിന പ്രവർത്തനങ്ങൾക്കായി കൃത്രിമബുദ്ധിയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന പശ്ചിമേഷ്യന്‍ മേഖലയിലെ ആദ്യ ഗ്രന്ഥശാലയാണ് മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2022 ജൂൺ 13-ന് ഉദ്ഘാടനം ചെയ്യപ്പെട്ട മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയുടെ മുഴുവൻ പ്രവർത്തന മേഖലകളിലും – പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതും, കണ്ടെത്തുന്നതും, വായിക്കുന്നതിനായി പുസ്തകം നൽകുന്നതും, പുസ്തകം തിരികെ മേടിക്കുന്നതും ഉൾപ്പടെ – ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തുന്നതയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Source: WAM.

ഈ ലൈബ്രറിയുടെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ‘ഓട്ടോമേറ്റഡ് സ്റ്റോറേജ് ആൻഡ് ഇലക്ട്രോണിക് ബുക്ക് റിട്രീവൽ സിസ്റ്റം’ ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ഏതാണ്ട് ഒരു ദശലക്ഷം പുസ്തകങ്ങളിൽ നിന്ന് വായനക്കാരൻ ആവശ്യപ്പെടുന്ന പുസ്തകം കണ്ടെത്തുന്നതിനും, അത് വായനക്കാരനിലേക്ക് എത്തിക്കുന്നതിനും ഈ സംവിധാനം നിർമ്മിത ബുദ്ധി പ്രയോജനപ്പെടുത്തുന്നു.

മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിൽ നിന്ന് ഒരു പുസ്തകം കണ്ടെത്തി, അവ വായനക്കാരന് എത്തിച്ച് നൽകാൻ, ഈ സ്മാർട്ട് സംവിധാനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമാൻഡുകൾ അനുസരിക്കുന്ന റോബോട്ടുകളുടെ സഹായം ഉപയോഗപ്പെടുത്തുന്നു. പശ്ചിമേഷ്യന്‍ മേഖലയിൽ ഇത്തരത്തിലുള്ള ഒരു സ്മാർട്ട് സംവിധാനം ആദ്യമായാണ് പ്രയോജനപ്പെടുത്തുന്നത്.

മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയായ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2022 ജൂൺ 13-ന് ഉദ്ഘാടനം ചെയ്തിരുന്നു. ഈ ലൈബ്രറി പൊതുജനങ്ങൾക്ക് ജൂൺ 16, വ്യാഴാഴ്ച മുതൽ തുറന്ന് കൊടുക്കുന്നതാണ്.

Source: WAM.

ഈ ലൈബ്രറിയിൽ പ്രവർത്തിക്കുന്ന ബുക്ക് ഡിജിറ്റൈസേഷൻ ലബോറട്ടറി, അപൂര്‍വ്വമായ പുസ്തകങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഇത്തരത്തിലുള്ള ഏറ്റവും വലിയ പദ്ധതിയാണെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

WAM