മസ്‌കറ്റ് തുറമുഖ സന്ദർശനത്തിനിടെ ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ഇംഫാൽ ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. 2026 ഓഗസ്റ്റ് 15-നാണ് ഒമാനിലെ ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചത്.
80 Years of Freedom. A Legacy That Sails On. 🇮🇳⚓
— India in Oman (Embassy of India, Muscat) (@Indemb_Muscat) August 15, 2026
As India marks 80 Years of Freedom, the Tricolour flew proudly onboard #INSImphal during her port call at Muscat, reaffirming the enduring bonds of India–Oman friendship and maritime cooperation.
Ambassador Prashant Pise,… pic.twitter.com/2DH5nHCxY3
ഇന്ത്യയും ഒമാനും തമ്മിലുള്ള ദീർഘകാല സൗഹൃദത്തെയും സമുദ്ര സഹകരണത്തെയും അടിവരയിടുന്നതാണ് ഐഎൻഎസ് ഇംഫാലിന്റെ മസ്‌കറ്റിലെ തുറമുഖ സന്ദർശനം.

2026 ഓഗസ്റ്റ് 15, ശനിയാഴ്ച ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിച്ച വേളയിൽ ഈ യുദ്ധക്കപ്പലിൽ ഇന്ത്യൻ ത്രിവർണ്ണ പതാക പറത്തി. ഒമാനിലെ ഇന്ത്യൻ അംബാസഡർ H.E. ശ്രീ. പ്രശാന്ത് പിസെ ഐഎൻഎസ് ഇംഫാൽ സന്ദർശിക്കുകയും, കപ്പലിലെ ജീവനക്കാരെ അഭിനന്ദിക്കുകയും ചെയ്തു.

മസ്കറ്റിലെ ഇന്ത്യൻ എംബസിയിൽ നടന്ന സ്വാതന്ത്ര്യദിന പതാക ഉയർത്തൽ ചടങ്ങിൽ ഈ യുദ്ധക്കപ്പലിലെ ജീവനക്കാരും പങ്കെടുത്തു.
Cover Image: @Indemb_Muscat.

