ഒമാൻ: ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ബുക്കിംഗ് ഔദ്യോഗിക പോർട്ടലിലൂടെ മാത്രമെന്ന് ആവർത്തിച്ച് GC

GCC News

വിദേശരാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നവർ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനായുള്ള താമസസൗകര്യങ്ങൾ ബുക്ക് ചെയ്യുന്ന നടപടികൾ പൂർത്തിയാക്കുന്നതിനായി ‘Sahala’ ഔദ്യോഗിക പോർട്ടൽ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ (GC) ആവർത്തിച്ച് വ്യക്തമാക്കി. ഏപ്രിൽ 22-നാണ് GC ഇക്കാര്യം അറിയിച്ചത്.

2020 മാർച്ച് 29 മുതൽ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ബുക്കിംഗിനായി ഒമാൻ ‘Sahala’ എന്ന ഔദ്യോഗിക ഓൺലൈൻ സംവിധാനം ആരംഭിച്ചിരുന്നു. മാർച്ച് 29 വരെ മറ്റു പ്ലാറ്റ്ഫോമുകളിലൂടെ നടത്തിയിട്ടുള്ള എല്ലാ ബുക്കിംഗുകളുടെയും സാധുത റദ്ദ് ചെയ്തതായും GC അറിയിച്ചിട്ടുണ്ട്.

“‘Sahala’ ഓൺലൈൻ സംവിധാനത്തിലൂടെയല്ലാതെ മാർച്ച് 29 വരെ മറ്റു പ്ലാറ്റ്ഫോമുകളിലൂടെ നടത്തിയിട്ടുള്ള എല്ലാ ബുക്കിംഗുകളുടെയും സാധുത റദ്ദ് ചെയ്തിരിക്കുന്നു. ഇത്തരം ബുക്കിങ്ങുകൾ https://covid19.emushrif.om/ എന്ന വിലാസത്തിൽ ‘Sahala’ ഓൺലൈൻ സംവിധാനത്തിലൂടെ പൂർത്തിയാക്കേണ്ടതാണ്. ഇതിനായി ഏപ്രിൽ 19 മുതൽ ഏപ്രിൽ 27 വരെയുള്ള കാലാവധി ഉപയോഗിക്കാവുന്നതാണ്. ഏപ്രിൽ 27-നു ശേഷം പ്രീ-ബുക്കിംഗ് സേവനം ഒഴിവാക്കുന്നതാണ്.”, ഒമാൻ GC പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.